കൂടത്തായി ; കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്

കൊച്ചി : കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്. പുനര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന്റെ ഈ പരാമര്‍ശം.

കേസിലെ മൂന്നാം പ്രതി സ്വര്‍ണക്കടക്കാരന്‍ പ്രജികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണു പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മരണങ്ങളുടെ കാലപ്പഴക്കത്തില്‍ സയനൈഡിന്റെ അംശം അപ്രത്യക്ഷമായെന്നും, കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ മൃതദേഹത്തില്‍ ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടി.

അതേസമയം ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

Top