സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്;സിദ്ധിക്കും പ്രിയാമണിയും പ്രധാന വേഷത്തിൽ

യനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ചിത്രം ഒരുങ്ങുന്നു. ‘സയനൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജേഷ് ടച്ച്റിവര്‍, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സയനെെഡ്. ചിത്രത്തില്‍ സിദ്ധിഖ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയാമണിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.

ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ. മിഡിൽ ഈസ്റ്റ് സിനിമ, പ്രൈംഷോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജൻ റെഡ്ഡി എന്നിവര്‍ ചേർന്നാണ് ബഹുഭാഷാ ചിത്രമായ ‘ സയനെെഡ് ‘ നിര്‍മിക്കുന്നത്.  പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുഗു, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിൽ പ്രിയാമണി പ്രധാന കഥാപാത്രമാകുമ്പോൾ ഹിന്ദിയിൽ ആ വേഷം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ്. വിവിധ ഭാഷകളിൽ നിന്നുമായി അതിപ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.

ബോളിവുഡ് സംഗീത സംവിധായകൻ ജോർജ് ജോസഫിനൊപ്പം സൗണ്ട് ഡിസൈനർ അജിത് അബ്രഹാം,പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, എഡിറ്റർ ശശികുമാർ എന്നിവർ സയനൈഡിനായി ഒത്തു ചേരുന്നു. ഡോക്ടര്‍ ഗോപാൽ ശങ്കർ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവയാണ്.

Top