കൂടത്തായികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണം: ഋഷിരാജ് സിങ്

കൊച്ചി: കൂടത്തായി വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ്. കൂടത്തായില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം ഇത്തരം കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്നും അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടത്തായിയില്‍നടന്ന കൊലപാതകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളാണ് ഓരോ മണിക്കൂറിലും മാധ്യമങ്ങളിലൂടെ നല്‍കുന്നത്. കൊലപാതകം നടന്ന വര്‍ഷങ്ങള്‍, സംഭവം നടന്ന മണിക്കൂറുകള്‍, പ്രതിചേര്‍ക്കപ്പെട്ടവര്‍ എങ്ങനെ പെരുമാറുന്നു, എങ്ങനെ കുറ്റകകൃത്യം ചെയ്തു എന്നതടക്കം വിശദമായ റിപ്പോര്‍ട്ടുകളാണ് അവയെല്ലാം.സയനൈഡ് ഉപയോഗിച്ച് ഇത്തരത്തിലെല്ലാം ഒരാളെ കൊലപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് വിശദമായ റിപ്പോര്‍ട്ടുകളിലൂടെ മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മാധ്യമധര്‍മം പാലിക്കാതെയാണ് സംഭവങ്ങളെ വിശദമാക്കി വായനക്കാര്‍ക്ക് മുന്നിലെത്തിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top