ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം; ഭാരോദ്വഹനത്തില്‍ പ്രതീപ് സിംഗിന് വെള്ളി

pradeepsingh

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പ്രതീപ് സിംഗാണ് വെള്ളി നേടിയത്.

ആകെ 352 കിലോഗ്രാം താരം ഉയര്‍ത്തി. സ്നാച്ചില്‍ 152 കിലോഗ്രാമും ക്ലീനിലും ജെര്‍ക്കിലും 200 കിലോഗ്രാമുമാണ് താരം ഉയര്‍ത്തിയത്.

Top