മന്ത്രി കെ.ടി ജലീലിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ 2 പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇയില്‍നിന്നു നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്ന കേസിലാണ് ചോദ്യം ചെയ്യല്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ മുന്‍ എംഡി എം.അബ്ദുല്‍ റഹ്മാനെയും മറ്റു ചില ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ കസ്റ്റംസ് വിളിപ്പിക്കും. ഇതിനു ശേഷം മന്ത്രിയുടെ മൊഴിയെടുക്കാനാണ് സാധ്യത.

എം.ശിവശങ്കറിന്റെ വിദേശയാത്രകളെക്കുറിച്ചും ഈന്തപ്പഴ വിതരണത്തിലെ ഇടപാടുകളെക്കുറിച്ചും കസ്റ്റംസിന്റെ ചോദ്യം ചെയ്യലും വരുംദിവസങ്ങളില്‍ നടക്കും. ശിവശങ്കറിന്റേതുള്‍പ്പെടെ ഫോണ്‍ വിളി വിവരങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണു കസ്റ്റംസ്. ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളുടെ ചെലവ് സര്‍ക്കാര്‍ വഹിച്ചതിന്റെ വിവരങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്നു തേടിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കിട്ടിയ ശേഷമാകും അദ്ദേഹത്തെ ഇനി ചോദ്യം ചെയ്യുക.

Top