യുഎഇ കോണ്‍സുലേറ്റ് പാഴ്‌സല്‍ കേസ്; നിയമോപദേശം തേടി കസ്റ്റംസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്സലുകള്‍ എത്തിച്ച് വിതരണം ചെയ്ത കേസില്‍ നിയമോപദേശം തേടി കസ്റ്റംസ്. കേസില്‍ കോണ്‍സുല്‍ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് കസ്റ്റംസ് നിയമോപദേശം തേടിയിരിക്കുന്നത്.

കോണ്‍സല്‍ ജനറലിന്റെ പേരിലാണ് മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിച്ചത്. സംഭവത്തില്‍ FEMA, FERA , FCRA എന്നീ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് നിയമോപദേശം ലഭിച്ചു. കേസില്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും നിയമോപദേശം ലഭിച്ചു.

കഴിഞ്ഞ ദിവസം കോണ്‍സുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. അനാഥാലയങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്കും കസ്റ്റംസ് ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 30ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്നാണ് ആവശ്യം.

Top