നെടുമ്പാശേരിയിൽ രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി കസ്റ്റംസ്

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്വാലാലംപൂര്‍, ദുബായി എന്നിവടങ്ങളില്‍ നിന്നും വന്ന യാത്രക്കാരില്‍ നിന്നും കസ്റ്റംസാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ചെന്നൈ മണ്ണയില ഹാര്‍ബറില്‍ ആബിദ ബാനുവില്‍ നിന്നാണ് 356 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

ദുബായിയില്‍ നിന്നും പുലര്‍ച്ചെ എത്തിയ മലപ്പുറം വള്ളിയാങ്കുളം തെക്കോട്ടുവീട്ടില്‍ ജാബിറില്‍ നിന്നും 174 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. സ്വര്‍ണം മാലയാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Top