സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുളള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും മുഖ്യപങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍ നിന്ന് പല തവണയായി പുറത്തെത്തിച്ച സ്വര്‍ണം പലയിടങ്ങളില്‍ സൂക്ഷിച്ചതായി സംശയിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ് നടന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top