സ്വര്‍ണക്കടത്ത്; അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ വീട്ടില്‍ റെയ്ഡ്

മലപ്പുറം: സ്വപ്‌ന സുരേഷ് പ്രധാന പ്രതിയായ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കൂട്ടൂരങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വീട്ടിലെ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒപ്പം വീട്ടിലുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നുമുണ്ട്.

സ്വര്‍ണ കടത്തില്‍ മുതല്‍ മുടക്കിയ ആളാണ് അബ്ദുള്‍ ഹമീദ്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിറ്റഴിക്കുന്നതിലും ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.

പഴയിടത്ത് അബൂബക്കര്‍ എന്നയാളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. ഇയാളും സ്വര്‍ണക്കടത്തില്‍ മുതല്‍ മുടക്കിയിരുന്നു എന്നാണ് വിവരം.

Top