സ്വര്‍ണക്കടത്ത്; സ്വപ്‌നയെയും സരിത്തിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അനുവാദം തേടി കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതി അനുവദിച്ചു. ഇഡിക്ക് ശിവശങ്കര്‍ നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം, എം ശിവശങ്കറിന്റെ രേഖാമൂലമുള്ള വാദത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഇഡി രംഗത്തെത്തി. വാദം നടന്ന് മൂന്ന് ദിവസത്തിന് ശേഷം വിധിക്ക് തലേദിവസം രേഖാമൂലം വാദം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശമുണ്ടെന്ന് ഇഡി ആരോപിച്ചു.

രേഖാമൂലം നല്‍കിയത് തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ്. ഇത് കോടതി നടപടികള്‍ക്ക് എതിരാണ്. ഇതിലൂടെ ജനവികാരം ഉയര്‍ത്താനും ശിവശങ്കര്‍ ശ്രമിക്കുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൂര്‍ണമായി കോടതിക്ക് ഇഡി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കിയുള്ള സന്ദേശങ്ങളാണ് ശിവശങ്കര്‍ കോടതിക്ക് നല്‍കിയിരിക്കുന്നതെന്നും ഇഡി ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ശിവശങ്കര്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇഡി ആരോപിച്ചു.

Top