സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വപ്ന വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്.

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണോ ഡോളറാക്കി വിദേശത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. മറു ഭാഗത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നുമുണ്ട്.

ലൈഫ് മിഷന്‍ ഇടപാടിനായി 3 കോടി 60 ലക്ഷം രൂപ ഡോളറാക്കി യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ സ്വദേശി ഖാലിദിന് കൈമാറിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. അതില്‍ നിന്നാണോ വിദേശത്തേക്ക് സ്വപ്ന ഡോളര്‍ കടത്തിയതെന്നാണ് കസ്റ്റംസ് പരിശോധിച്ചുവരുന്നത്.

Top