തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത്; കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

arrest

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന് ഡിആര്‍ഐ കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ കള്ളക്കടത്തിന് കൂട്ട് നില്‍ക്കുന്നുവെന്ന സംശയം നേരത്തെ മുതല്‍ ഉണ്ടായിരുന്നു. രാധാകൃഷ്ന്റെയും മറ്റ് രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയും രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കസ്റ്റംസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സിബിഐ ഈ കേസ് ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ട‍ര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മസ്കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിജുവിനെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും വിവരം ലഭിക്കുന്നത്.

Top