കൊച്ചി: നയതന്ത്ര ബാഗ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന് സൂചന.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യല്‍ ഇന്ന് തന്നെയുണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും സംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ ചോദ്യം ചെയ്തിരുന്നു.


