കോഴിക്കോട് ഹെസ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: കോഴിക്കോട് അരക്കിണറിലെ ഹെസ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ്‌സ് ജ്വല്ലറി ഉടമ ഷമീമിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന.

വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ഡ് ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ജ്വല്ലറി ഉടമയ്ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

Top