ശിവശങ്കറിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്തിന്റെ രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറെ കസ്റ്റഡിയില്‍ കിട്ടാനായി കസ്റ്റംസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവശങ്കര്‍ കള്ളക്കടത്തിന് ഒത്താശ ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കാക്കനാട് ജയിലില്‍ എത്തി കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് ഇടപാടിനെ കുറിച്ച് ശിവശങ്കറിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി വാറന്‍ഡില്‍ കസ്റ്റംസ് പറയുന്നത്. ശിവശങ്കറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ നാളെ കോടതി പരിഗണിക്കും.

Top