customs enquiry against 15 jewelries in Kochi

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കണക്കില്ലാത്ത സ്വര്‍ണ വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം.

വില്‍പന സംബന്ധിച്ച് കസ്റ്റംസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ 15 ജ്വല്ലറികളില്‍ അനധികൃത വില്‍പന നടന്നതായി കണ്ടെത്തിയിരുന്നു.

നോട്ട് നിരോധനം നിലവില്‍ വന്ന എട്ടാം തീയതി രാത്രിയില്‍ വലിയ തോതിലുള്ള സ്വര്‍ണ വില്‍പനയാണ് ഈ ജ്വല്ലറികളില്‍ നടന്നത്. കണക്കില്‍ പെടാത്ത സ്വര്‍ണം വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളപ്പണം ഇങ്ങനെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതായാണ് വിവരം.

സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ സ്വര്‍ണ വില്‍പന നടത്തിയിരുന്ന ജ്വല്ലറികളില്‍, ഈ ദിവസം 30 കിലോ വരെ സ്വര്‍ണ വില്‍പന നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Top