പാക്കിസ്ഥാന് വീണ്ടും തിരിച്ചടി ; കസ്റ്റംസ് തീരുവ കുത്തനെ ഉയര്‍ത്തി ഇന്ത്യ

ന്യൂ ഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി.

200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്. നേരത്തെ പാക്കിസ്ഥാന് നല്‍കിയ പ്രത്യേക സൗഹൃദ രാഷ്ട്രപദവി ഇന്ത്യ എടുത്തു കളഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടെയും വ്യാപാരത്തെ ബാധിക്കുന്ന നടപടിയാണിത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഈ പദവി പിന്‍വലിക്കാന്‍ ആലോചിച്ചെങ്കിലും ഇന്ത്യ തീരുമാനം എടുത്തിരുന്നില്ല.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകൾ നൽകുന്ന ‘സൗഹൃദരാജ്യ’പദവി ഇന്ത്യ റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് പാകിസ്ഥാനുള്ള ‘സൗഹൃദരാജ്യപദവി’ (Most Favoured Nation) പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ഇന്ത്യയില്‍ നിന്നെത്തുന്ന പരുത്തിയും പഞ്ചസാരയും കിട്ടാതായാല്‍ പാക്കിസ്ഥാന്‍റെ വ്യവസായ മേഖല കാര്യമായി തന്നെ തളരും. പാക്കിസ്ഥാനില്‍ നിന്ന് ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്‍റെയും വരവ് കുറഞ്ഞാല്‍ ഉത്തരേന്ത്യന്‍ വിപണിയെയും ജന ജീവിതത്തെയും അത് ബാധിച്ചേക്കും.

Top