കെടി ജലീലിനെതിരെ കേസെടുത്ത് കസ്റ്റംസും; ചോദ്യം ചെയ്യാനും തീരുമാനം

കൊച്ചി: നയതന്ത്ര ചാനലിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലും കേസ്. മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനം. എന്‍ഐഎ യ്ക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്യുക.

ഇത് മൂന്നാമത്തെ ഏജന്‍സിയാണ് കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഫോസ്‌മെന്റ് ഡയക്ടറേറ്റും എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

Top