അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ് ; പ്രത്യേക സംഘം രൂപികരിച്ചു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സല്‍ എത്തിച്ച് വിതരണം ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. സ്വര്‍ണ്ണക്കടത്ത് അന്വേഷണസംഘത്തിന് പുറമെയാണ് ഇപ്പോള്‍ കസ്റ്റംസ് പുതിയ അന്വേഷണ സംഘം രൂപികരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരെ ഈ സംഘം ചോദ്യം ചെയ്യും. പാഴ്‌സല്‍ ഏറ്റുവാങ്ങിയ മന്ത്രി കെടി ജലീല്‍ ഉള്‍പ്പെടെയുള്ളവരെയും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്.

Top