സ്വര്‍ണക്കടത്ത്; കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. നിലവില്‍ ഇഡി കേസില്‍ കാക്കനാട്ടെ ജില്ലാ ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. ഇവിടെ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ കസ്റ്റംസ് കോടതിയില്‍ നല്‍കും. തിങ്കളാഴ്ചയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.

Top