ശിവശങ്കര്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍; കസ്റ്റംസ്

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ വാദത്തിലാണ് അദ്ദേഹത്തിനെതിരെ കസ്റ്റംസ് ആരോപണം ഉന്നയിച്ചത്.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണ്. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോയത് ഇതിന്റെ ഭാഗമാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

Top