സ്വര്‍ണക്കടത്ത്; ശിവശങ്കറിനെ കസ്റ്റംസ് നാളെയും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് നാളെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ടെലഗ്രാം, വാട്സ് അപ്പ് ചാറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ഇന്ന് ലഭിക്കും. സി ഡാക്കില്‍ നിന്നാണ് കൂടുതല്‍ ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറുന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പല ഘട്ടങ്ങളിലായി 50 മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും.

Top