ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നും പഞ്ചാബ് നാഷനല്‍ ബാങ്ക്

Punjab National Bank fraud

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അറിയിപ്പ്. അധാര്‍മിക പ്രവൃത്തികളെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ബാങ്ക് അറിയിച്ചു.

‘അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാം, പിന്‍വലിക്കാം. ബാങ്ക് നടപടികളില്‍ കൃത്രിമം കാണിക്കുന്നവരെ വെറുതെവിടില്ല. തട്ടിപ്പു നടന്നെന്നു വ്യക്തമായ ഉടന്‍ റഗുലേറ്ററെയും നിയമ സംവിധാനങ്ങളെയും അറിയിച്ചിരുന്നു’ ജനങ്ങള്‍ക്കു സാധാരണയായുണ്ടാകുന്ന സംശയങ്ങള്‍ (എഫ്എക്യു) ഉള്‍പ്പെടുത്തിയ കുറിപ്പില്‍ ബാങ്ക് വ്യക്തമാക്കി.

ബാങ്കുകളില്‍ ആഭ്യന്തര ഓഡിറ്റ് ശക്തമാക്കും. തട്ടിപ്പില്‍ പങ്കാളിയായ ഉദ്യോഗസ്ഥരെ പുറത്താക്കും. വരവുചെലവു വിവരപ്പട്ടികയില്‍ 11 ലക്ഷം കോടി രൂപയുണ്ട്. ഏതു തരത്തിലുള്ള നഷ്ടപരിഹാരവും നേരിടാനുള്ള ആസ്തിയുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി.

വജ്രവ്യാപാരി നീരവ് മോദി, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 11,400 കോടി രൂപയുടെ തട്ടിപ്പുനടത്തിയ വിവരം ഫെബ്രുവരി 14നാണു പുറത്തുവന്നത്. തുടരന്വേഷണത്തിലാണു തട്ടിപ്പ് 13,000 കോടിയോളം വരുമെന്നു കണ്ടെത്തിയത്.

Top