കസ്റ്റമര്‍ സാറ്റിസ്‌ഫാക്ഷന്‍ സര്‍വേയുമായി ഖത്തർ

ദോഹ: ഉപഭോക്താക്കളുടെ സംതൃപ്തി അറിയാന്‍ സര്‍വേയുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍. മികച്ച സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു സർവ്വേ നടത്തുന്നത്. മികച്ച സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കഹ്റമായുടെ സേവനങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ എന്ത് ചിന്തിക്കുന്നു, സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് വര്‍ഷം തോറുമുള്ള കസ്റ്റമര്‍ സാറ്റിസ്‌ഫാക്ഷന്‍ സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച പരിഗണനയാണ് കഹ്‌റമാ നല്‍കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ പൂര്‍ണ സംതൃപ്തി തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി- ജല വിതരണ കോര്‍പറേഷനായ കഹാറമാ അറിയിച്ചു.

Top