ഓണ്‍ലൈനിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ 40 പാറ്റകള്‍ ; യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങി പൊതി തുറന്നപ്പോൾ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ചൈനയിൽ നിന്നുള്ള ഒരു യുവതിയും സുഹൃത്തുക്കളുമാണ് ഓൺലൈനായി ഭക്ഷണം ഓര്‍ഡർ ചെയ്തത്. എന്നാൽ കൈയ്യിൽ കിട്ടിയ ഭക്ഷണപ്പൊതി അഴിച്ചു നോക്കിയപ്പോൾ കണ്ടത് 40ഓളം ചത്ത പാറ്റകളെയാണ്.

ആദ്യം ഒരു പാറ്റയെ ആണ് കണ്ടെത്തിയത്. പിന്നീട് സംശയം തോന്നി തിരഞ്ഞുനോക്കിയപ്പോളാണ് 40 പാറ്റകളെ ഭക്ഷണത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഒരു ടിഷ്യൂ പേപ്പറിൽ പാറ്റകളെ നിരത്തി വിഡിയോ ഷൂട്ട് ചെയ്താണ് ഇവർ യൂട്യൂബിൽ ഇട്ടത്. സംഭവത്തെ തുടർന്ന് യുവതി ഭക്ഷണശാലയ്ക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

Top