സ്വപനയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതികള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു. ഇരുവരെയും രാവിലെ പതിനൊന്നുമണിയോടെ എറണാകുളം കോടതിയില്‍ ഹാജരാക്കും.

ഇരുവരുടെയും രഹസ്യമൊഴി കഴിഞ്ഞ ദിവസം കസ്റ്റംസ് രേഖപെടുത്തിരുന്നു. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രമുഖരുടെ പേര് പ്രതികള്‍ പറഞ്ഞതായാണ് സൂചന. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

Top