കസ്റ്റഡി കൊലപാതകം; ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് വീണ്ടും തെളിവെടുപ്പിനെത്തും

ഇടുക്കി: രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് വീണ്ടും ഇടുക്കിയിലെത്തി തെളിവെടുപ്പ് നടത്തും. പീരുമേട് സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ജയില്‍ അധികൃതര്‍,രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ സബ് ജയില്‍ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.

Top