പോലീസുകാർ മദ്യലഹരിയിൽ രാജ്‌കുമാറിൻറെ രഹസ്യഭാഗങ്ങളിൽ മുളക് തേച്ചു; ഞെട്ടിക്കുന്ന ക്രൂരത പുറത്ത്

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ് കുമാറിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്നും എസ്പിക്ക് അറിവുണ്ടായിരുന്നുവെന്നും സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ ക്രൈബ്രാഞ്ചിനോട് വെളിപ്പെടുത്തി.

മദ്യലഹരിയിലാണ് പോലീസുകാര്‍ നാല് ദിവസവും രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കസ്റ്റഡിയിലെടുത്തതിന് ശേഷം രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല. രഹസ്യഭാഗങ്ങളില്‍ കാന്താരി മുളക് ഉടച്ച് തേച്ചു. എല്ലാ വിവരങ്ങളും എസ്പിയെ അറിയിച്ചിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന മൊഴി.

മദ്യപിച്ചതിനു ശേഷം രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് പോലീസുകാര്‍ രാജ്കുമാറിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലിനിടെ പോലീസ് സ്റ്റേഷന് പുറത്തുള്ള തോട്ടത്തില്‍ നിന്ന് കാന്താരി മുളക് കൊണ്ടുവന്ന് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ തേച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുള്ളത്.

Top