ഉത്തര്‍പ്രദേശിലെ യുവാവിന്റെ കസ്റ്റഡി മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ലഭിച്ചു. തൂങ്ങിയതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച അല്‍താഫ് എന്ന 22 കാരനെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. അല്‍താഫ് ധരിച്ച ജാക്കറ്റിന്റെ വള്ളികൊണ്ട് പൈപ്പില്‍ കെട്ടിയാണ് മരിച്ചതെന്നാണ് പൊലീസ് വാദം. കൃത്യവിലോപത്തിന് അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കസ്ഗഞ്ചിലെ സദര്‍ കോട്വാലി പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top