കസ്റ്റഡി മരണം: അവശനായിരുന്ന രാജ്കുമാറിനെ ഉദ്യോഗസ്ഥര്‍ ജയിലില്‍ വച്ചും മര്‍ദ്ദിച്ചെന്ന്…

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ തെളിവുകള്‍. സഹ തടവുകാരനാണ് രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനങ്ങളാണെന്ന് വെളിപ്പെടുത്തിയത്.

തീര്‍ത്തും അവശ നിലയില്‍ സ്‌ട്രെച്ചറിലാണ് രാജ് കുമാറിനെ ജയിലിലേക്ക് എത്തിച്ചതെന്നും, അവശനായിരുന്ന അയാളെ വീണ്ടും ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നും സഹതടവുകാരന്‍ പറഞ്ഞു.

മൂന്ന് ദിവസം രാജ്കുമാര്‍ വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നല്‍കിയില്ല. ഒടുവില്‍ മരിച്ചതിനു ശേഷമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ഇയാള്‍ വെളിപ്പെടുത്തി.

Top