കസ്റ്റഡി മരണം; രാജ്കുമാറിനെതിരെ ആരോപണവുമായി മന്ത്രി എംഎം മണി

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരേ ആരോപണവുമായി മന്ത്രി എം.എം. മണി. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ മരണത്തിനു പിന്നില്‍ പൊലീസിന് ് മാത്രമല്ല ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയിരുന്നു. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരം ഉണ്ടാക്കി. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും മണി പറഞ്ഞു.

Top