കുസാറ്റ് ദുരന്തം; സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: കുസാറ്റ് ടെക്ക് ഫെസ്റ്റിലെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം.

ആലുവ റൂറല്‍ എസ്പിക്കും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നോട്ടീസയച്ചത്. സുരക്ഷാ വീഴ്ചയടക്കം പരിശോധിക്കമെന്നാണ് നിര്‍ദേശം. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഹാളിലേക്ക് പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രമുണ്ടായത് വി പിഴവാണ്. പൊലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസമി പരാതിയില്‍ പറയുന്നു.

Top