കുസാറ്റ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്‍കിയ ഹര്‍ജിയാണ് ഹര്‍ജി നല്‍കിയത്. കുസാറ്റ് ദുരന്തത്തെ സംബന്ധിച്ച് പൊലീസ് നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഘാടനത്തിലെ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് തൃക്കാക്കര പൊലീസിന്റെ റിപ്പോര്‍ട്ട്.

ബോളിവുഡ് ഗായികയുടെ സംഗീത പരിപാടിയില്‍ ഓഡിറ്റോറിയത്തില്‍ ഉള്‍കൊള്ളാന്‍ കഴിയാത്തതിലധികം ആളുകളെ പ്രവേശിക്കാന്‍ അനുവദി ച്ചതാണ് വലിയ അപകടത്തിലേക്ക് വഴിതെളിയിച്ചത്. 1000 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന ഓഡിറ്റോറിയത്തില്‍ 4000 പേര്‍ എത്തി. വലിയ പബ്ലിസിറ്റിയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി സംഘാടകര്‍ നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ ചുമതല വഹിച്ച ദിപക് കുമാര്‍ സാഹുഇ, ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവരെ പ്രതിയാക്കിയിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും ജില്ലാ കളക്ടറും നടത്തുന്ന അന്വേഷണങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top