വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി; കുസാറ്റില്‍ പ്രതിഷേധം

കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളെയടക്കം പുറത്താക്കണമെന്നാവശ്യപ്പെട്ട് കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികളാണ് സംഭവത്തില്‍ പ്രതിഷേധിക്കുന്നത്.

ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ആസില്‍ അബൂബക്കര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുറച്ച് ദിവസം മുമ്പ് ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നത്.

വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നാണ് അറിയിച്ചത്.

Top