കുസാറ്റ് അപകടം; ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുസാറ്റ് എംപ്ലോയീസ് യൂണിയന്‍

കൊച്ചി:കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുസാറ്റ് എംപ്ലോയീസ് യൂണിയന്‍. റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്നും ചിലരെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാന്‍ ശ്രമമെന്നും ആരോപണമുയരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉപസമിതി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ ശക്തമായ പ്രതിഷേധം യൂണിയന്‍ ഉയര്‍ത്തും. പരാതിയുമായി ഗവര്‍ണറെ സമീപിക്കും. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ എംപ്ലോയീസ് യൂണിയന്‍ കക്ഷി ചേരും. ഉപസമിതി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായെന്നും ഉപസമിതി റിപോര്‍ട്ട് പ്രകാരം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ വേണമായിരുന്നു എന്നും എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

Top