മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കറണ്ട് എക്കൗണ്ട് കമ്മി(സിഎഡി) മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.8 ശതമാനത്തില്‍ എത്തി നില്‍ക്കുമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും, കയറ്റുമതിയിലെ മിതമായ വളര്‍ച്ചയുമാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എക്കോറാപ്പ് എന്ന പേരില്‍ പുറത്തിറങ്ങിയ എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം വ്യാപാര അസന്തുലിതാവസ്ഥ( മര്‍ക്കന്‍ഡൈസ് ട്രേഡ് ഇംബാലന്‍സ്) 2019 സാമ്പത്തിക വര്‍ഷത്തില്‍ 188 യുഎസ് ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 160 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. വര്‍ധിച്ച ഇറക്കുമതി ബില്ലും, കയറ്റുമതിയിലുണ്ടായ മന്ദഗതിയും മൂലം ഇക്കഴിഞ്ഞ ജൂലൈയില്‍ വ്യാപാര കമ്മി 18 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിരുന്നു. എണ്ണ ഇറക്കുമതിയുടെ ചെലവ് 57.4 ശതമാനം വര്‍ധിച്ച് 12.4 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. 2017 ജൂലൈ മാസത്തില്‍ ഇത് 7.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.2017 ലെ ഇന്ധനവില തന്നെ തുടരുകയായിരുന്നുവെങ്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്ലില്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 31.7 ശതമാനം കുറവ് ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.