currency issue; Today parlament stuck by oppos

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു.

രാവിലെ ലോക്‌സഭയും രാജ്യസഭയും ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരേ രംഗത്തുവരികയായിരുന്നു.

വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ചു.

അതിനിടെ പ്രതിപക്ഷത്തിന്റെ സമരം ടിവി ചാനലുകള്‍ക്ക് വേണ്ടിയാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ നടത്തിയ പരാമര്‍ശം ലോക്‌സഭയില്‍ കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി.

ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് അറിയിച്ചു. ഇരു സഭകളിലും അംഗങ്ങള്‍ നടത്തളത്തില്‍ ഇറങ്ങിയതോടെ സഭാ നടപടികള്‍ ഇന്നും സ്തംഭിക്കുകയായിരുന്നു.

Top