currency issue; both Houses adjourned amid chaos

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു.

വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. വിഷയം ചര്‍ച്ച ചെയ്യണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു.

പാര്‍ലമെന്റ് സെഷന്‍ ആരംഭിച്ച് മൂന്നാം ദിവസവും സ്തംഭിച്ചതിന്റെ ഉത്തരവാദിത്തം ആരോപിച്ചു പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു.

നോട്ട് നിരോധനം പുനപരിശോധിക്കണമെന്നും പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍, ഉറിയിലെ സൈനികര്‍ക്ക് നേരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാപ്പു പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. രൂക്ഷമായ വാഗ്യാദങ്ങള്‍ക്കൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.

Top