currency issue; 21000 rs withdrawal frm co-operative bank

ന്യൂഡല്‍ഹി:രാജ്യത്തെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ 500, 2000 രൂപയുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്.

നോട്ട് പ്രതിസന്ധിയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നും

ഇതിനുവേണ്ടി നബാര്‍ഡ് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കൂടുതലായി 21,000കോടി രൂപ അനവദിച്ചതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കി.

40 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് ശീതകാല കൃഷിക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ വിത്ത് വിതരണ കേന്ദ്രങ്ങളില്‍ പഴയ 500ന്റെ നോട്ട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പണദൗര്‍ലഭ്യം രാജ്യത്തെ കാര്‍ഷികമേഖലയില്‍ പ്രതിഫലിക്കാതിരിക്കാനാണ് കേന്ദ്രത്തിന്റെ നടപടി.

ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിംഗിനുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. ബാങ്കിംഗ് ഇടപാടുകള്‍ക്ക് പുതിയ ആപ്പ് നല്‍കുന്ന കാര്യം തീരുമാനിച്ചതായും ഇടപാടുകാര്‍ക്ക് മറ്റു ബാങ്കുകളിലേക്ക് പണം മാറുന്നതിന് ഈ ആപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്കുവഴിതന്നെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Top