currency exchange; some people lost sleep

പനാജി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല.

രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് ഞാന്‍ ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്’ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് നോട്ട് മാറ്റം സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ ഒന്നും ഒളിച്ചുവച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത് നടപ്പാക്കുകയാണ് ചെയ്തതെന്നും കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു.

ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മേദി പറഞ്ഞു.പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് തുടര്‍ച്ചയായി പോകേണ്ടതില്ല. അവശ്യ സമയത്ത് പണം ലഭ്യമാകും.

എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. പാവപ്പെട്ടവരുടെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും അഴിമതിക്ക് എതിരെ പോരാടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

പ്രയാസം സഹിച്ചും പിന്തുണയ്ക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ഡിസംബര്‍ 30 നുശേഷം പരിഹാരം ഉണ്ടായില്ലെങ്കില്‍ ഏതുശിക്ഷയും നേരിടാന്‍ തയ്യറാണെന്നും 50 ദിവസം കൊണ്ട് ജനങ്ങളാഗ്രഹിക്കുന്ന നിലയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു

Top