currency ban;kummanam agaisnt pinarayi

kummanam

തിരുവനന്തപുരം: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

നോട്ട് റദ്ദാക്കലില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിയുടെ നിലപാട് കള്ളപ്പണക്കാരെ സഹായിക്കുന്നതാണെന്ന് കുമ്മനം ആരോപിച്ചു.

വലിയ പരിഷ്‌ക്കാരങ്ങള്‍ വരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രധാനമന്ത്രിയെ വിശ്വാസത്തിലെടുക്കണമെന്നും കുമ്മനം പറഞ്ഞു

നോട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങള്‍ക്ക് വിവരണാതീതമായ പ്രയാസം സൃഷ്ടിച്ചുവെന്നും കള്ളപ്പണം തടയുന്നതിന് ആരും എതിരല്ലെന്നും പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്നും രാജ്യത്തിനകത്തെ കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്ന ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Top