Currency ban; Viral Song from 99.6 club FM Dubai

കൊച്ചി : നോട്ട് നിരോധനത്തെ തുടര്‍ന്ന് വലഞ്ഞ ജനങ്ങള്‍ രാപ്പകല്‍ ക്യൂവില്‍നിന്ന് കഷ്ടപ്പെടുന്നതിന്റെ വേദന സിനിമാ ഗാനത്തിന്റെ പാരഡിയോടെ പുറത്തിറക്കി ക്ലബ്ബ് എഫ്എം 99.6.

Q മരം

ജയറാമിന്റെ മകന്‍ കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമക്ക് വേണ്ടി ചിത്രീകരിച്ച ഗാനമാണ് നോട്ട് ‘സങ്കട’ത്തിനായി ക്ലബ്ബ് എഫ്എം ടീം അംഗങ്ങള്‍ ‘ക്യൂ’ മരമാക്കി ഉപയോഗപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ ഗാനം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

Q മരം

ദുബായിലെ ക്ലബ്ബ് എഫ്എം പ്രവര്‍ത്തകര്‍ ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് പോലെ ക്യൂ നിന്ന് കൊണ്ട് ഗിറ്റാറിന്റെ ഈണത്തില്‍ സ്വയം പാടിയതായാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്.

നോട്ട് ‘കഷ്ടപ്പാടിന്റെ’ പശ്ചാത്തലത്തില്‍ ബാങ്കില്‍ ക്യൂ നില്‍ക്കുന്നവരില്‍ പലരും ആശ്വാസത്തിനായി ഈ പാട്ടിനെയാണിപ്പോള്‍ ആശ്രയിക്കുന്നത്.

(പാട്ടിന്റെ വരികള്‍ ചുവടെ)

ആ… ആ… ആ…ആ… ആ…ആ…ആ…

ഞാനും ഞാനുമെന്റാളും ആ നാല്‍പ്പത് പേരും
ക്യൂവില്‍ നില്‍പ്പുണ്ട് നോട്ടൊന്നു മാറ്റാന്‍

കൈയ്യിലാണേല്‍ അഞ്ഞൂറിന്‍ നോട്ട്
ക്യൂവിലാണേല്‍ വല്ലാത്ത പാട്

ഞാനൊന്നു തള്ളി അവര്‍ എന്നെയും തള്ളി
നാല്പ്പത് പേരും ഒന്നിച്ചു തള്ളി

എന്തൊരു തിക്ക് ഹാ എന്തൊരു തള്ള്
എന്തൊരു പാടാണാ നോട്ടൊന്നു മാറ്റാന്‍

എന്‍ വിധിയല്ലേ ക്യൂവില്‍ നില്‍പ്പല്ലേ
എന്റെ നോട്ടെല്ലാം വെറും പേപ്പറായില്ലേ

ജാതിയുമില്ല മതവുമില്ല നമ്മളെല്ലാരും ഒരേ ക്യൂവിലായില്ലേ

ജാതിയുമില്ല മതവുമില്ല മനുഷ്യരെല്ലാരും ഒന്നു പോലായില്ലേ…

(ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ)

Top