Currency ban; loksabha issues

loksabha

ന്യൂഡല്‍ഹി: നാലു ദിവസത്തെ ഇടവേളക്ക് ശേഷം ചേര്‍ന്ന ലോക് സഭ നടപടികള്‍ ഇന്നും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. നോട്ട് പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് 12 മണി വരെ സഭാനടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചര്‍ച്ചക്ക് തയാറാണെന്ന് ഭരണപക്ഷം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി ചര്‍ച്ച തുടങ്ങിവെക്കണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ധനമന്ത്രിയുടെ വിശദീകരണത്തിന് ശേഷം ഭരണപക്ഷം തന്നെ നടപടികള്‍ തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി സഭയിലെത്തിയിട്ടുണ്ട്.

Top