Currency ban issues; Threat against PM Modi, increase security

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.നോട്ട് നിരോധനത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഈ നടപടി.

കള്ളപ്പണം തടയുന്നതിനുള്ള നടപടി എടുത്തതിന്റെ പേരില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നേക്കുമെന്ന് ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നാണ് സൂചന.

രാജ്യത്തിനകത്തും പുറത്തും ഇപ്പോള്‍ തന്നെ വലിയ സുരക്ഷ സംവിധാനമാണ് മോദിക്കുള്ളത്. ഇത് വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പ്രത്യേകിച്ച് രാജ്യത്തിനകത്തെ പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മേലില്‍ കൂടുതല്‍ സന്നാഹമൊരുക്കും.

ആരാണ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും ആര്‍ക്കാണ് മോദിയെ വധിക്കേണ്ടതെന്നും പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. ‘ഇത് സഹിക്കാവുന്നതല്ല. പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ പാര്‍ലമെന്റ് മുഴുവന്‍ അപലപിക്കുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

Top