ആകാംക്ഷ നിറച്ച് ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നവാഗതയായ റത്തീന ഷര്‍ഷാദ സംവിധാനം നിര്‍വ്വഹിക്കുന്ന മമ്മൂട്ടി ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. കൈയ്യില്‍ തോക്കുമായി കാറിനുള്ളിലിരിക്കുന്ന മമ്മൂക്കയുടെ പുതിയ ‘പുഴു ലുക്ക്’ പോസ്റ്റര്‍ പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകരേറ്റെടുത്തു. സെപ്റ്റംബര്‍ പത്തിന് മമ്മൂട്ടി ജോയിന്‍ ചെയ്ത സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉള്‍പ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് മലയാള സിനിമയില്‍ വര്‍ഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. പ്രമുഖ ക്യാമറാമാന്‍ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകന്‍. ദുല്‍ഖര്‍ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

Top