മംഗളൂരുവില്‍ കര്‍ഫ്യൂവിന് ഇളവ്, നിരോധനാജ്ഞ പിന്‍വലിക്കില്ല; നിര്‍ണായക തീരുമാനങ്ങള്‍

മംഗളൂരു: മംഗളൂരുവില്‍ കര്‍ഫ്യൂവിന് ഇളവ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് ഇളവ്.  നാളെ പകലും കര്‍ഫ്യൂവില്‍ ഇളവുണ്ട്. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കില്ല. മുഖ്യമന്ത്രി യദ്യൂരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

വ്യാഴാഴ്ച പൗരത്വ ഭേദഗതിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെയ്പ്പിലും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ബസുകളയച്ചു. പമ്പ് വെല്‍ ജംഗ്ഷനില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. മൂന്നരയോടെ അഞ്ചുബസുകള്‍ കാസര്‍കോട്ടേക്ക് തിരിക്കും.

ദക്ഷിണ കന്നഡ ജില്ലയിലേയ്ക്കുള്ള കേരള വാഹനങ്ങള്‍ക്ക് ഇന്നും കര്‍ണാടക പൊലീസ്അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

 

Top