ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് കര്‍ഫ്യൂ നീട്ടി

കവരത്തി: ലക്ഷദ്വീപില്‍ കര്‍ഫ്യൂ നീട്ടി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് ഒരാഴ്ച്ചത്തേക്ക് കര്‍ഫ്യൂ നീട്ടിയത്. ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ ദ്വീപില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ പ്രവര്‍ത്തിക്കാം. ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. രാവിലെ 7.30 മുതല്‍ 9.30 വരെയും, ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെയും, വൈകീട്ട് 6 മണി മുതല്‍ രാത്രി 9 മണി വരെയും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമായി ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

മത്സ്യത്തൊഴിലാളികള്‍ക്ക് വൈകീട്ട് 3 മണിക്കും 5 മണിക്കും ഇടയില്‍ വീടുകളില്‍ കൊണ്ടുപോയി മത്സ്യം വില്‍ക്കാം. മത്സ്യവില്‍പ്പനക്കാര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. വില്‍പ്പനയ്ക്കായി ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം.

 

Top