അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്: വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ പ്രാബല്ല്യത്തില്‍ വരിക. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എഴു മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. കാസര്‍കോട് കടകള്‍ 11 മണി മുതല്‍ 5 മണി മാത്രമായിരിക്കും തുറക്കുക.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ പെട്രോള്‍ പമ്പുകള്‍ ആശുപത്രികള്‍ എന്നിവമാത്രമേ പ്രവര്‍ത്തിക്കു. ബാങ്കുകള്‍ രണ്ട് മണിവരയെ ഉണ്ടാകു. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ബാറുകള്‍ മുഴുവന്‍ അടച്ചിടും ബെവ്‌കോ നിയന്ത്രണങ്ങളോടെ തുറക്കും. ആരാധനലായങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഓഫീസുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറക്കും.

Top