കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു; ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കീവില്‍ ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈന്റെ റഡാര്‍ സംവിധാനം തകര്‍ത്തതായാണ് സൂചന. ജനങ്ങള്‍ ബാങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കീവില്‍ കര്‍ഫ്യുവില്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു . കടകള്‍ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നല്‍കിയിരുന്നു.

ഇതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഖാര്‍കീവില്‍ ഒന്‍പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കി. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനുള്ള അപേക്ഷ യുക്രൈന്‍ സമര്‍പ്പിച്ചു. അംഗത്വത്തിനായുള്ള അപേക്ഷയില്‍ യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി ഒപ്പുവച്ചു. റഷ്യയുടെ ഭീഷണിക്കിടെയാണ് യുക്രൈന്റെ നിര്‍ണായക നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന്‍ പുറത്തുവിട്ടു.

 

 

Top