പൗരത്വ ഭേദഗതി ബില്‍; രണ്ട് നഗരങ്ങള്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ്‌

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നിലനിന്ന കര്‍ഫ്യൂവില്‍ ഇളവ്. അസമിലെ രണ്ട് നഗരങ്ങളായ ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഉച്ചയ്ക്ക് ഒരുമണി വരെ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടെ ഇളവ് പ്രഖ്യാപിച്ചത്. പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ അസമില്‍ കര്‍ഫ്യു ലംഘിച്ച് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്. അസമില്‍ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്നു പേര്‍ ഇന്നലെ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധം തടയുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി അസമിലെ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുമുണ്ട്.

Top